കമ്പിൽ തെരുവിലെ അരക്കൻ ഹൗസിലുള്ള എ പ്രകാശന്റെയും ( എൽഐസി ഏജന്റ്) ഷജിന (ബ്യൂട്ടീഷൻ, ചിറക്കൽ) യുടെയും മകൻ വിഷ്ണു പ്രകാശ് (18) ഇന്ന് കാടാച്ചിറ ഹൈസ്കൂൾ സ്റ്റോപ്പിനടുത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. ബാംഗ്ലൂരിൽ ബിടെക് ഡിസൈൻ എൻജിനീയറിങ്ങിനു ചേരുവാൻ നാളെ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പെരളശ്ശേരി അമ്പലത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഭൗതിക ദേഹം പോസ്റ്റ്മോർട്ടനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സഹോദരി: ബിടെക് ബിരുദധാരി അരുണിമ പ്രകാശ്.
സംസ്കാരം നാളെ
Post a Comment