മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി ഉദയ ജ്യോതിയിൽ വച്ച് ജില്ലാ തല ഗാന്ധിജയന്തി ക്വിസ് മത്സരം ഒക്ടോബർ 1ന്

കൊളച്ചേരി ഉദയ ജ്യോതിയിൽ വച്ച് ജില്ലാ തല ഗാന്ധിജയന്തി ക്വിസ് മത്സരം ഒക്ടോബർ 1ന്

കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 9.30ന് കൊളച്ചേരി ഉദയ ജ്യോതിയിൽ വച്ച് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഓപ്പൺ ടു ആൾ, പത്താംതരം വരെ പഠിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

'ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും' എന്നതാണ് വിഷയം.

ഓപ്പൺ ടു ആൾ വിഭാഗത്തിലെ വിജയികൾ 2001 രൂപ, 1001 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

സ്കൂൾ വിദ്യാർത്ഥികളുടെ വിഭാഗത്തിലെ വിജയികൾക്ക് 1001 രൂപ, 501 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9946554161,9544040510 നമ്പറിൽ ബന്ധപ്പെടുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്