കയരളം എയുപി സ്കൂളിൽ ആഗസ്റ്റ് 25ന് ഓണാഘോഷ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് എം നിധീഷ് അധ്യക്ഷനായ ഈ പരിപാടിക്ക് ഹെഡ്മിസ്ട്രസ് ഇ കെ രതി സ്വാഗതം പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ശ്രീ രവി മാണിക്കോത്ത് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)നിർവഹിച്ചു.ദേശീയ അധ്യാപക അവാർഡ് ജേതാവും പൂർവ വിദ്യാർത്ഥിയുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഓർമ്മകളിലെ ഓണം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മദർ പി.ടി.എ പ്രസിഡന്റ് രമ്യ പ്രസാദ് ആശംസകൾ നേർന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനം വാർഡ് മെമ്പർ ശ്രീമതി കെ ശാലിനി നിർവഹിച്ചു. അമ്മമാരുടെ തിരുവാതിര, കുട്ടികളുടെ കൈകൊട്ടി കളി ,നൃത്തശില്പം, ഓണപ്പാട്ട് ,നാടൻ പൂക്കളുടെ പ്രദർശനം, നാടൻ പൂക്കൾ കൊണ്ടുള്ള ഓണപ്പൂക്കളംഎന്നിവയും നടന്നു.കൂടാതെ ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കി
Post a Comment