മയ്യിൽ കേന്ദ്രീകരിച്ച് ഗണേശോത്സവം നടത്താൻ
നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 19 , 20 തീയ്യതികളിൽ ഗണേശ സേവാ സംഘം മയ്യിലിന്റെ നേതൃത്വത്തിൽ മയ്യിൽ കേന്ദ്രീകരിച്ച് ഗണേശോത്സവം നടത്താൻ തീരുമാനിച്ചു. എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിന് സമീപത്തു ആഗസ്റ്റ് 19 ന് വൈകുന്നേരം 5.30 ന് വിഗ്രഹ പ്രതിഷ്ഠയും തുടർന്ന് കർപ്പൂര ആരതിയും വിനായക ചതുർത്ഥി നാളായ 20 ന് ഞായറാഴ്ച്ച രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമവും ഉണ്ടാകും.
വൈകുന്നേരം 4.30 ന് വിഗ്രഹ നിമഞ്ജന രഥയാത്രയായി മയ്യിൽ പട്ടണത്തിലൂടെ പറശ്ശിനിക്കടവ് പാലത്തിനു അടുത്ത് നണിയൂർ നമ്പ്രം പുഴയിൽ ഭക്ത്യാദര പൂർവ്വം വിഗ്രഹനിമഞ്ജന കർമ്മങ്ങൾ നടക്കും എന്ന് ഗണേശ സേവാ സംഘം മയ്യിൽ പ്രസിഡന്റ് വി . ഗണേഷ് അറിയിച്ചു.
Post a Comment