കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

മയ്യിൽ : സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്ഥാപിച്ചു. സിസിടിവിയുടെ സ്വിച്ച് ഓൺ മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്