കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിന്

കണ്ണൂർ : കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയാണ്.
നിലവിൽ വന്ദേഭാരത് (20634) തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചക്ക് 1.20-ന് കാസർകോട്ടെത്തും. ഇതേ സമയത്ത്‌ രണ്ടാം വന്ദേഭാരത് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിനാണ് പരിഗണന.

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് (16307) തുടങ്ങിയ വണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. ജനശതാബ്ദി രാത്രി 12.25-ന് പകരം 12.50-നാണ് കണ്ണൂരിൽ എത്തുക. എക്സിക്യുട്ടീവ് (16307) കുറ്റിപ്പുറം മുതൽ 30 മിനുട്ട് വരെ വൈകും. കണ്ണൂരിൽ രാത്രി 11.10-ന് തന്നെ എത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്