©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL മാണിയൂർ ചെറുവത്തല ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

മാണിയൂർ ചെറുവത്തല ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു

മാണിയൂർ ചെറുവത്തല ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര ദിന സംഗമത്തിൽ പഞ്ചായത് മുസ്ലിം ലീഗ് ട്രഷറർ എ.എ ഖാദർ പതാക ഉയർത്തി.

തുടർന്ന് നടന്ന സംഗമത്തിൽ R.അബ്ദുൾ ഖാദർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത് മുസ്ലിം ലീഗ് സെക്രട്ടറി പി.കെ ബശീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽകോൺഗ്രസ് മണ്ഡലം നേതാവ് എൻ.വി നാരായണൻ, SYS ചെറുവത്തല ശാഖ സെകട്ടറി ഇസ്ഹാഖ് അസ് അദി എന്നിവർ സ്വാതന്ത്ര ദിന സന്ദേശം നൽകി. ചട്ടുകപ്പാറ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥി സിനാൻ .സി ദേശഭക്തി ഗാനം ആലപിച്ചു .കെ.ടി കമാൽ, നൗഫൽ. പി.കെ, ജലീൽ ടി.സി, ഹസീബ് സി തുടങ്ങിയവർ നേതൃത്വം നൽകി. ഇബ്രാഹിം എടവച്ചാൽ സ്വാഗതവും, റാഷിദ് രയരോത്ത് നന്ദിയും പറഞ്ഞു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്