മയ്യിൽ പഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണം നടന്നു

മയ്യിൽ പഞ്ചായത്തിൻ്റെ ചിങ്ങം ഒന്ന് കർഷക ദിനാചരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ അഡ്വ കെ കെ രത്ന കുമാരി ഉൽഘാടനം ചെയ്തു.

മയ്യിൽ പഞ്ചായത്തിൻ്റെ ബഹുമാന്യയായ പ്രസിഡൻ്റ് ശ്രീമതി എം വി അജിത അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ശ്രീമതി രേഷ്മ, മയ്യിൽ പഞ്ചായത്തിൻ്റെ വൈസ് പ്രസിഡൻ്റ് ശ്രീ എ ടീ രാമചന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം വി ഓമന, മയ്യിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ശ്രീമതി പ്രീത, മയ്യിൽ നെൽ ഉത്പാദക കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ ടീ കെ ബാലകൃഷ്ണൻ, സി ഡീ എസ് ചെയർപേഴ്സൺ ശ്രീമതി രതി, വിവിധ ജന പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മയ്യിൽ കൃഷി ഓഫീസർ ചടങ്ങിന് സ്വാഗതവും, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ അശോക് കുമാർ കെ  ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി.

വിവിധ കാർഷിക മേഖലകളിൽ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട കർഷകർ, പാടശേഖര സമിതി, കൃഷിക്കൂട്ടം എന്നിവയെ ആദരിക്കുന്ന ചടങ്ങും കർഷക ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. കാർഷിക ക്വിസ് മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.

കർഷക ദിനത്തോട് അനുബന്ധിച്ച് നമ്മുടെ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും സാറ്റ്കോസ് ഓഡിറ്റോറിയം വരെ നടന്ന കർഷക ഘോഷയാത്രയിൽ മയ്യിൽ പഞ്ചായത്തിലെ എത്രയും പ്രീയപ്പെട്ട കർഷകർ, ജന പ്രതിനിധികൾ, നമ്മുടെ കൃഷി ശ്രീ സെൻ്ററിൻ്റെ സേവന ദാതാക്കൾ എന്നിവർ പങ്കെടുത്തു.

പ്രശസ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും ജൈവ കർഷക സമിതി സംസ്ഥാന സമിതി അംഗവുമായ ശ്രീ വിശാലാക്ഷൻ മാസ്റ്റർ ചെറു ധാന്യ കൃഷിയെ സംബന്ധിച്ച് കർഷകർക്ക് ക്ലാസ്സ് എടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്