തലശ്ശേരിയിൽ ഓടുന്ന ബസിന്റെ മുൻ വശത്തെ ഗ്ലാസ് മറ്റൊരു ബസ്സിന്റെ ഡ്രൈവർ കല്ലെറിഞ്ഞ് തകർത്തു.തലശ്ശേരി - മട്ടന്നൂർ - ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസിന്റെ ഗ്ലാസാണ് തകർത്തത്. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ ആണ് സംഭവം.
ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുക ആയിരുന്നു. ഇതേസമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്ര ബസിൻ്റെ ഡ്രൈവറെ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post a Comment