പ്ലാസ്റ്റിക്കിനെതിരെ കുട്ടികൾ പോരാട്ടം നടത്തും; കയരളം നോർത്ത് എ എൽ പി സ്കൂളിൽ 'ക്വിറ്റ് പ്ലാസ്റ്റിക്ക്' ഉദ്ഘാടനം നാളെ

മയ്യിൽ : കയരളം നോർത്ത് എ എൽ പി സ്കൂൾ പ്ലാസ്റ്റിക്കിനെതിരെ സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന ക്യാമ്പയിൻ പ്രവർത്തനം ക്വിറ്റ് പ്ലാസ്റ്റിക്കിന് നാളെ തുടക്കമാകും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 'കർഷക ഭാരതി' പുരസ്കാര ജേതാവ് പി സുരേശൻ, നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടി, എ പി സുചിത്ര, സി കെ രേഷ്മ, പി പി രമേശൻ എന്നിവർ അതിഥികളാകും. 
സർവ്വേ, ബോധവത്കരണ പ്രവർത്തനങ്ങൾ, നാടക അവതരണങ്ങൾ, ഫ്ലാഷ് മോബ്, പേപ്പർ ബാഗ്, പേന തുടങ്ങിയവയുടെ പരിശീലനം, ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കൽ തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും. ഫെബ്രുവരിയിൽ അവസാനിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്