പുതുവർഷ പുലരിയിൽ നാറാത്ത് കൃഷിഭവനിൽ കർഷകദിനം നടന്നു

വീണ്ടുമൊരു പുതുവർഷ പുലരിയിലേക്ക് എത്തിയിരിക്കുകയാണ് കേരളം. പുതുവർഷ പുലരിയിൽ കർഷകരെ ആദരിക്കലും കർഷക ദിനവും നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നടന്നു

കൃഷി ഭവനിൽ നടന്ന കർഷകദിനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ രമേശന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബഹു. ശ്രീ വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി അനുഷ അൻവർ സ്വാഗതം പറഞ്ഞു. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ നികേത് നാറാത്ത്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി റഷീദ ടി, കൃഷി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നീ കാണി ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗിരിജ വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുസ്തഫ കെ ശ്രീ മുസ്തഫ കെ.എൻ, കൃഷി വർക്കിംഗ് ഗ്രൂപ്പ്  ചെയർമാൻ ശ്രീ ഷാജി വി വി, പതിനാറാം വാർഡ് മെമ്പർ ശ്രീ.സൈഫുദ്ദീൻ നാറാത്ത്, ആസൂത്രണസമിതി വൈസ് ചെയർമാൻ ശ്രീ പട്ടേരി പവിത്രൻ, നാളത്തെ സർവീസ് ബാങ്ക് പ്രസിഡണ്ട് ശ്രീ രജിത്ത് വി, കണ്ണാടിപ്പറമ്പ് സർവീസ് ബാങ്ക് പ്രസിഡണ്ട് ശ്രീ  ഗംഗാധരൻ, കണ്ണാടിപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ സി അബൂബക്കർ, ശ്രീ. എൻ അശോകൻ, ശ്രീ സി.കെ ജയചന്ദ്രൻ മാസ്റ്റർ, ശ്രീ ടി സി ഗോപാലകൃഷ്ണൻ, ശ്രീ കെ എൻ മുകുന്ദൻ, ശ്രീ സുബൈർ പി പി, ശ്രീ യു പി മുഹമ്മദ് കുഞ്ഞി, പി അബ്ദുൽ വഹാബ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റൻറ് സന്ധ്യ ജയറാം നന്ദിയും പറഞ്ഞു.
മികച്ച കർഷകനായി ശ്രീ മുസമ്മിൽ കണിയറക്കൽ നടുവിൽ നടുവിലെ പറമ്പിൽ, മികച്ച കർഷകയായി അന്നമ്മ ടി എം മാളികപൊയ്ക, മികച്ച sc  കർഷക ശ്രീമതി ദേവി പി പനയൻ ഹൗസ്, മികച്ച യുവ കർഷകൻ ശ്രീ മനോജ് പുതിയപുരയിൽ, മുതിർന്ന കർഷകൻ കെ.പി നാരായണൻ തറമ്മൽ ഹൗസ്, മികച്ച സമ്മിശ്ര കർഷകൻ ശ്രീ യൂസഫ് എം പി, മികച്ച ക്ഷീര കർഷകൻ ശ്രീമതി ഗീത കെ തിരുമംഗലത്ത്, മികച്ച പാടശേഖരം പാടശേകര സമിതി, മികച്ച കർഷ ഗ്രൂപ്പ് വാർഡ് അഞ്ചിലെ ഹരിത ജെ എൽ ജി എന്നീ കർഷകരെയും ആദരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്