മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ പ്രവേശനോത്സവം

കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂൾ പ്രവേശനോത്സവം

കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിൽ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.മധു അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് കെ.റീന, എസ്.ആർ.ജി കണവീനർ രാധാമണി, സീനിയർ അധ്യാപകൻ കെ.സി. ഹബീബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ.അനിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഗതകുമാരി നന്ദിയും പറഞ്ഞു. വർണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്