Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

മയ്യിൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

മയ്യിൽ : ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂൺ 11ന് രാവിലെ പത്തിന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കിഫ്ബിയുടെ 3 കോടി 30 ലക്ഷം രൂപ ചിലവിലാണ് കെട്ടിട നിർമാണം.

സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി പത്മനാഭൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ, ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ, ഡിഇഒ വി വി സതി, എം വി ഓമന, എൻ അനിൽ കുമാർ, കെ പി ഗോപിനാഥ്, എ ടി രാമചന്ദ്രൻ, കെ പി ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ സി സുനിൽ, എം വി കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സി പത്മനാഭൻ (ചെയർമാൻ), കെ സി പത്മനാഭൻ (വൈസ് ചെയർമാൻ), എം കെ അനൂപ് കുമാർ (കൺവീനർ), എം സുനിൽ കുമാർ (ജോ: കൺവീനർ).

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്