മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം പടിയിൽ കയറി

വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം പടിയിൽ കയറി

കണ്ണാടിപ്പറമ്പ് : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 27 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം "പടിയിൽ കയറൽ" ചടങ്ങിൻ്റെ മുന്നോടിയായി  കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ്  ക്ഷേത്രം മേൽശാന്തി ഇ. എൻ. നാരായണൻ നമ്പൂതിരിയുടെയുടെ മുഖ്യകാർമികത്വത്തിൽ നടന്നു . തുടർന്ന്  ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു ചൂരൽ കൈമാറി ആചാരപ്രകാരം 'ചെനക്കൽ" നടന്നു.  വിജയൻ കാരണവരുടെ നേതൃത്വത്തിൽ  11 വയസ്സുള്ള  കാശിനാഥനും സൂര്യതേജസ്സുമടക്കം 20 പേരാണ് ചേലേരി ചന്ദ്രോത്ത്കണ്ടി മഠപ്പുര പടിയിൽ കയറിയത്. ജൂൺ 10ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി 9ന് വെള്ളിയാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്