മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കയരളം നോർത്ത് എഎൽപി സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവ്; ആദ്യ നാൾ സമ്മാനപ്പെരുമഴ

കയരളം നോർത്ത് എഎൽപി സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവ്; ആദ്യ നാൾ സമ്മാനപ്പെരുമഴ

മയ്യിൽ: പൊതുവിദ്യാഭ്യാസ മേഖലയിലെ അഭിമാനർഹമായ നേട്ടത്തിനൊപ്പം കുതിക്കുകയാണ് മയ്യിൽ ഒറപ്പടിയിലെ കയരളം നോർത്ത് എ എൽ പി സ്കൂളും. പുതിയ അധ്യയന വർഷം കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് വിദ്യാലയത്തിൽ ഉണ്ടായിരിക്കുന്നത്. സ്കൂളിലെ ആദ്യ ദിനം സമ്മാനപ്പെരുമഴയായി മാറി. വിദ്യാലത്തിനും നവാഗതർക്കും ഒരുപോലെ കൈനിറയെ ലഭിച്ച സമ്മാനങ്ങൾ പ്രവേശനോത്സവത്തിന് മിഴിവേകി. വിദ്യാലയത്തിന് എം വി കൃഷ്ണന്റെ സ്മരണയ്ക്ക് കൊച്ചുമകനും പൂർവ്വ വിദ്യാർഥിയുമായ പി പി ബാലകൃഷ്ണൻ സമ്മാനിച്ച വാട്ടർ പ്യൂരിഫയറും പ്രധാനധ്യാപിക എം ഗീത സമ്മാനിച്ച ഡയസും വാർഡ് മെമ്പർ എ പി സുചിത്ര ഉദ്ഘാടനം ചെയ്തു. മഹാറാണി ജ്വല്ലേഴ്സ് സമ്മാനിച്ച കസേരകൾ പി വി മോഹനൻ ഉദ്ഘാടനം ചെയ്തു.   മാനേജ്മെന്റ് നവാഗതർക്കായി ബാഗും കുടയുമടക്കം ആകർഷകമായ സമ്മാനങ്ങളൊരുക്കി. അധ്യാപകരും വിദ്യാർഥികൾക്കായി സമ്മനങ്ങളൊരുക്കി. പ്രവേശനോത്സവം തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ മലയാളം അധ്യാപിക വി പി ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. സി കുഞ്ഞിരാമൻ മാസ്റ്റർ, സ്കൂൾ വികസന സമിതി ചെയർമാൻ പി പി രമേശൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക എം ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്