മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കളിച്ചുകൊണ്ടിരിക്കരുന്നതിനിടെ ട്രാക്കിലെത്തി, രണ്ട് വയസുകാരി ട്രെയിൻ തട്ടി മരിച്ചു

കളിച്ചുകൊണ്ടിരിക്കരുന്നതിനിടെ ട്രാക്കിലെത്തി, രണ്ട് വയസുകാരി ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ രണ്ട് വയസ്സുള്ള കുട്ടി ട്രെയിനിടിച്ചു മരണപ്പെട്ടു. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സ്ഹോറിൻ (ZHORIN) ആണ് മരണപ്പെട്ടത്. വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. ട്രെയിൻ തട്ടിയത് അത് വഴി പോയ നാട്ടുകാരിൽ ഒരാൾ ആണ് കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല.

ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിൽ ആണ് നാട്ടുകാർ ഉണ്ടായിരുന്നത്. ശേഷം കുട്ടിയെ കാണാത്തത് കൊണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സ്ഹോറിനെ തിരിച്ചറിയുന്നത്. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരങ്ങൾ സിയ , സാക്കിഫ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്