കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണൊലിച്ച് വന്ന് കമലയുടെ വീട്ടിന് അപകട ഭീഷണിയിൽ. KWA പൈപ്പ് ലൈൻ വലിക്കാൻ എടുത്ത ട്രഞ്ചിൽ നിന്നുമാണ് മണ്ണ് ഒലിച്ച് വന്നത്. പാടിക്കുന്നിൽ നിന്നും പറശിനി റോഡ് ജംഗ്ഷനിലേക്കുള്ള ഓവുചാൽ അടഞ്ഞത് കാരണം വെള്ളം റോഡിലേക്ക് കയറി റോഡിന് താഴെയുള്ള വീട്ടിലേക്ക് മണ്ണും വെള്ളവും ഒലിച്ച് വന്ന് റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതത്തിന് തടസവും നേരിട്ടു. DYFI പ്രവർത്തകർ ബന്ധപ്പെട്ട് റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗത സൗകര്യമൊരുക്കി. വീട്ടിന് ഭീഷണി നേരിട്ട കമലയെ അടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
Post a Comment