മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സഫ്ദർ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണ കൂടാരം നാളെ

സഫ്ദർ ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വർണ കൂടാരം നാളെ

മയ്യിൽ - സഫ്ദർ ബാലവേദിയും തായംപൊയിൽ സഫദ്ർ ഹാശ്മി ഗ്രന്ഥാലയവും ചേർന്ന് കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന വേനലവധി ശില്പശാല 'വേനൽ കൂടാരം' നാളെ നടക്കും. നവപ്രതിഭ കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ പുരസ്കാര ജേത്രി വൈഖരി സാവൻ ഉദ്ഘാടനം ചെയ്യും. രണ്ട് സെഷനുകളായി നടക്കുന്ന ശില്പശാലയിൽ സിനിമാ നടനും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നാടക പരിശീലകനുമായ രഞ്ജിത്ത് വേങ്ങോടൻ കളികളും നാടകങ്ങളും കൈകാര്യം ചെയ്യും. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി മാപ്പിള കലാ പരിശീലകൻ ജാബിർ പാലത്തുങ്കര മാപ്പിള കലകളും കൈകാര്യം ചെയ്യും. മെയ് 27 ശനിയാഴ്ച ഉച്ചമുതലാണ് ശില്പശാല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്