തൊഴിലാളികൾ സാർവ്വദേശീയ തൊഴിലാളി ദിനം ആചരിച്ചു

8 മണിക്കൂർ ജോലി , 8 മണി മണിക്കൂർ വിശ്രമം. 8 മണിക്കൂർ വിനോദം എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടി ചിക്കാഗോ തെരുവ് വീഥികളിൽ  രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളുടെ വീര സ്മരണ പുതുക്കി ലോക തൊഴിലാളി വർഗം മെയ് ദിനം ആചരിച്ചു.
മയ്യിൽ ടാണിൽ നടന്ന മെയ് ദിന റാലിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ അണിനിരന്നു.
CITU നേതാവ് അഡ്വ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. AITUC നേതാവ് ഉത്തമൻ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു.
എം.സി ഹരിദാസൻ മാസ്റ്റർ, NGO യൂനിയൻ ജില്ലാ സിക്രട്ടറി സന്തോഷ് കുമാർ , കെ നാണു പ്രസംഗിച്ചു.
CITU മയ്യിൽ ഏരിയാ സെക്രട്ടറി എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്