മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ 60-ആം വാർഷികാഘോഷം സമാപിച്ചു

വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ 60-ആം വാർഷികാഘോഷം സമാപിച്ചു

മയ്യിൽ: വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ അറുപതാം വാർഷീകാഘോഷം ഇന്നലെ നടന്ന വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി സമാപിച്ചു.
     കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. ദിവ്യ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ ഇ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പി.എൻ.ഗോപീകൃഷ്ണൻ മുഖ്യഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി സംസാരിച്ചു. ജനറൽ കൺവീനർ വി.വി. അജീന്ദ്രൻ സ്വാഗതവും കെ.പി.നാരായണൻ നന്ദിയും പറഞ്ഞു.
      തുടർന്ന് ബാലവേദി , വനിതാവേദി എന്നിവയുടെ നൃത്ത നൃത്ത്യങ്ങളും , വി.വി.കണ്ണൻ സ്മാരക കലാസമിതിയുടെ സംഗീതശില്പവും അ രങ്ങേറി. ഫോക്ക് ലോർ അക്കാദമിയു ടെസഹകരണത്തോടു കൂടി കീഴില്ലം ഉണ്ണിക്കൃഷ്ണൻ& പാർട്ടിയുടെ മുടിയേറ്റവും അവതരിപ്പിക്കപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്