മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ചെക്യാട്ട് കാവിലെ സൂൺ ഹോട്ടൽ അഥിതി മന്ദിരം മെയ് 24ന്

മയ്യിൽ ചെക്യാട്ട് കാവിലെ സൂൺ ഹോട്ടൽ അഥിതി മന്ദിരം മെയ് 24ന്

മയ്യിൽ ചെക്യാട്ട് കാവിലെ ഹോട്ടൽ സൂൺ കാറ്ററിംഗ് & ഇവെന്റിന്റെ വിപുലീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഫാമിലി റെസ്റ്റോറന്റ്, പാർട്ടി ഹാൾ & അതിഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനംമെയ് 24 ബുധനാഴ്ച രാവിലെ 10.30ന് നാടൻ നെൽ വിത്തുകളുടെ സംരക്ഷകൻ പദ്മശ്രീ ചെറുവയൽ രാമൻ നിർവഹിക്കും. വൈകുന്നേരം 5 മണിക്ക് കലാ സാംസ്‌ക്കാരിക സന്ധ്യ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി. അജിതയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്‌ ഉദ്ഘാടനം ചെയ്യും. സൂൺ കാറ്ററിംഗ് & ഇവന്റ് മാനേജ്‌മെന്റ് ശ്രീ.പ്രവീൺ കാരുണ്യം സ്വാഗതം പറയും. ജനാബ്‌ കെ.പി ഇബ്രാഹിം കുട്ടി ഹാജി കമ്പിൽ, പത്മശ്രീ ചെറുവയൽ രാമന് ആദരവ്‌ നൽകും. തുടർന്ന് വ്യത്യസ്ത മേഖലയിൽ കഴിവ്‌ തെളിയിച്ചവർക്കുള്ള ആദരവും "അശരണർക്ക് ഒരു കൈത്താങ്ങ്" പദ്ധതിയും മയ്യിൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ.ടി. പി.സുമേഷ് നിർവഹിക്കും. 'നവോത്ഥാനം-തൊഴിൽ-സംസ്കാരം' എന്ന വിഷയത്തെ കുറിച്ച് പ്രഭാഷകൻ തൃശ്ശൂർ ശ്രീ.ടി. ശശിധരൻ സാംസ്‌ക്കാരിക പ്രഭാഷണം നടത്തും.
മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.ഇ. എം.സുരേഷ് ബാബു, കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ.കെ.എൻ.ഭൂപേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി ശ്രീ.രാജീവ് മാണിക്കോത്ത്, വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി ശ്രീ സി.പി.ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
വൈകുന്നേരം 6.30 മുതൽ ധർമ്മശാല യുവഭാരത് കളരിപ്പയറ്റ് പ്രദർശനവും തുടർന്ന് അമൃത ടിവി ഫെയിം അദീദ് ഭാസ്‌ക്കർ, പുഷ്പരാജ് പോണ്ടിച്ചേരി എന്നിവർ തലശ്ശേരി ചോയ്സ് ഓർക്കസ്ട്രയുടെ ഗാനമേളയും കലാസന്ധ്യയിൽ അരങ്ങേറും. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്