മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വാർധക്യകാലപെൻഷൻ മാനദണ്ഡങ്ങൾ പുന:പരിശോധിക്കണം - SCFWA

വാർധക്യകാലപെൻഷൻ മാനദണ്ഡങ്ങൾ പുന:പരിശോധിക്കണം - SCFWA

വാർധക്യ കാല പെൻഷൻ ലഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡം, കുടുംബ വരുമാനത്തിനു പകരം വ്യക്തിഗത വരുമാനമായി പുനർ നിശ്ചയിക്കണമെന്നും, Ac, വീടിന്റെ അളവ് തുടങ്ങിയ നിബന്ധനകൾഒക്കെ പുന:പരിശോധിച്ച്  അർഹരായ മുഴുവൻ വയോജനങ്ങൾക്കും പെൻഷൻനല് കണമെന്നും, ക്വാട്ട നിശ്ചയിക്കുന്ന നയം തിരുത്തി മുഴുവൻ പേർക്കും 5000 രൂപ പ്രതിമാസ പെൻഷൻ നല്കാനാവശ്യമായ തുക കേന്ദ്രം അനുവദിക്കണമെന്നും, കേരള സർക്കാരിന്റെ വയോജന സൗഹൃദ ഉത്തരവുകൾ - ബസ്സിലെ സീറ്റ് , ഓഫീസുകളിലെ ക്യു , വയോജന ജാഗ്രതാ സമിതി തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസ്സിയേഷൻ - SCFWA മയ്യിൽ മേഖലാ കൺവെൻഷൻ ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചു. ജില്ലാ പ്രസിഡണ്ട് കെ.നാരായണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.വി. വത്സൻമാസ്റ്റർ ആധ്യക്ഷ്യം വഹിച്ചു. എൻ. അനിൽകുമാർ , എം.പി. ശ്രീധരൻ , സി.സി. രാമചന്ദ്രൻ , രാധാമോഹനൻ എന്നിവർ സംസാരിച്ചു. രവി നമ്പ്രം സ്വാഗതവും, കെ.കെ. ഓമന നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്