മയ്യിൽ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മയ്യിൽ മേഖലാതല ബാലവേദി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ ഹൈസ്ക്കൂളിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അയനത്ത് മുകുന്ദൻ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. അനിത ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ബാലവേദി പരിപ്രേക്ഷ്യം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കുഞ്ഞികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വായനാ മത്സര വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്ലിക്യൂട്ടീവ് അംഗം ഇ പി ആർ വേശാല സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാമ്പിന് ബിജു നിടുവാലൂർ, പി. കുഞ്ഞികൃഷ്ണൻ, മൊടപ്പത്തി നാരായണൻ, ടി.വി ഗൗരി ടീച്ചർ, വി.സി. അരവിന്ദാക്ഷൻ മാസ്റ്റർ, പി.വിനോദ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് പി. പ്രശാന്തൻ സ്വാഗതവും ടി.കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.
Post a Comment