മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ് മേച്ചേരി സംയുക്ത വാർഷികാഘോഷം

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ് മേച്ചേരി സംയുക്ത വാർഷികാഘോഷം

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയം എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ് മേച്ചേരി കയരളം സംയുക്ത വാർഷികാഘോഷം പ്രശസ്ത സിനിമ നാടകനടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷത വഹിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന മേച്ചേരി അംഗൻവാടി വർക്കർ സുമതി ടീച്ചർക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എ ടി രാമചന്ദ്രൻ ഉപഹാരം നൽകി. ചടങ്ങിൽ സിപിഐഎം  കയരളം ലോക്കൽ സെക്രട്ടറി പി വി മോഹനൻ,ഇരിക്കൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ പി രേഷ്മ,പഞ്ചായത്ത് അംഗം ശ്രീമതി കെ ശാലിനി ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘാടകസമിതി ചെയർമാൻ രവി മാണിക്കോത്ത് സ്വാഗതവും വായനശാല പ്രസിഡന്റ്  പി പി നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരൻ സുരേഷ് പള്ളിപ്പാറ & പാർട്ടി അവതരിപ്പിച്ച മെഗാ ഷോയും, വായനശാല കലാവിഭാഗം അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്