ഈശാനമംഗലം ക്ഷേത്രക്കുളനവീകരണ പ്രവൃത്തിക്ക് ആരംഭം കുറിച്ചു

ചേലേരി: ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രകുളം നവീകരണം നടത്തുന്നതിൻ്റെ  പ്രവൃത്തികളുടെ  തുടക്കമായി കുളം ശില്പികളെ പ്രവൃത്തി ഏല്പിച്ചു കൊടുക്കുന്ന ചടങ്ങ് ക്ഷേത്രസന്നിധിയിൽ നടന്നു. മലബാർ ദേവസ്വം കമ്മിഷണർ  പി.നന്ദകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി എസ് മാരാർ, സി.കെ.ജനാർദ്ദനൻമാസ്റ്റർ, ഇ.പി.ഗോപാലകൃഷ്ണൻ,ഡോ: കെ.സി. ഉദയഭാനു, കരുണാകരൻ നമ്പ്യാർ,  ഗംഗാധര മാരാർ ചേലേരി, പി.വി.ദേവരാജൻ,പി.വി.സദാശിവൻ ശില്പികളായ ലോകേഷ് മോറാഴ, സുരേഷ് മോറാഴ, എന്നിവർ പങ്കെടുത്തു. എകദേശം അൻപത് ലക്ഷം രൂപ പ്രതീക്ഷിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനായി  മലബാർ ദേവസ്വം ബോർഡ് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നതായി ചെയർമാൻ അറിയിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്