തളിപ്പറമ്പ് മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത  ക്യാമ്പയിൻ ആരംഭിക്കുകയാണ്. മണ്ഡലത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സംവിധാനത്തിൽ പ്രവീണ്യം ഉള്ളവരാക്കി മാറ്റുക എന്നുള്ളതാണ് പദ്ധതിയുടെ ഉദ്ദേശം. സംസ്ഥാന സർക്കാരിന്റെയും, കൈറ്റിന്റെയും, സാക്ഷരത മിഷന്റെയും, എം എൽ യുടെയും സംയുക്ത സംരംഭമായാണ് പദ്ധതിയുടെ ആരംഭിക്കുന്നത്. ബഹുമാനപ്പെട്ട തളിപ്പറമ്പ് എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദു 2023 മെയ് 2 ന് 2.30 ന് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു മണ്ഡലം സമ്പൂർണ്ണമായി ഡിജിറ്റൽ മണ്ഡലം ആകാൻ ഒരുങ്ങുന്നത്.

Post a Comment