നേതാജി സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു

ചേലേരി നേതാജി സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി ചെയർമാൻ എം.അനന്തൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സിക്രട്ടറി പി.കെ.വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
സർവീസിൽ നിന്നും വിരമിക്കുന്ന ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും പ്രമുഖ പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് വായനശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന നൽകി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചേർപേർസൺ ശ്രീമതി സി.എം.പ്രസീത ടീച്ചർ, കണ്ണൂർ ജില്ലാ ഫുഡ്ബാൾ റഫറീസ് അസോസിയേഷൻ പ്രസിഡണ്ട് പി സുരേന്ദ്രൻ മാസ്റ്റർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല സിക്രട്ടറി കെ വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർമാരേയും ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവ വിജയി നേതാജി ബാലവേദി സിക്രട്ടറി കുമാരി രോഹിജാ സുനിലിനെയും അനുമോദിച്ചു.
അംഗൻവാടി കുട്ടികളുടെ കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
വായനശാലയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഡാൻസ് ക്ലാസ്സിലെ കുട്ടികളുടെ നൃത്തസന്ധ്യ, വനിത വേദി പ്രവർത്തകരുടെ ഒപ്പന, കൈ കൊട്ടിക്കളി കണ്ണൂർ ഫോക്ക് ബേൻ്റ് മെഗാ കോമഡി ഷോ എന്നിവ അവതരിച്ചു. ചടങ്ങിന് ആഘോഷകമ്മറ്റി ജനറൽ കൺവീനർ കെ.മുരളീധരൻ മാസ്റ്റർ സ്വാഗതവും ആഘോഷ കമ്മറ്റി വൈസ് ചെയർമാൻ പി.ശശിധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്