കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കുടകർ അരി സമർപ്പണം നടത്തി

കണ്ണൂർ: കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ കുടകർ അരി സമർപ്പണം നടത്തി.പ്രധാനപ്പെട്ട ഏഴ് വയത്തൂർ കാലിയാർ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രസന്നിധിയിലെത്തിയ കുടകരെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു.വയത്തൂർ ക്ഷേത്ര ട്രസ്റ്റിമാരായ പുഗ്ഗേരപൊന്നു പൊന്നപ്പ,മലേറ്റിര രത്ന സുബ്ബയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ, എക്സി: ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് :അഡ്വ: കെ.ഗോപാലകൃഷ്ണൻ ,സിക്രട്ടറി പി.ദാമോദരൻ മാസ്റ്റർ, എം.കെ.ജനാർദനൻ നമ്പ്യാർ, പി.സുധിർ, എം.വി.ജനാർദനനും മറ്റു ഭാരവാഹികളും  ചേർന്ന് സ്വീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്