മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുതിയതെരുവിൽ ബസും കാറും കൂട്ടിയിടിച്ചു

പുതിയതെരുവിൽ ബസും കാറും കൂട്ടിയിടിച്ചു

പുതിയതെരു : ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികൾക്ക് നിസ്സാര പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽനിന്നും തെന്നിമാറി താഴ്ചയിലേക്ക് വീണു. നാട്ടുകാരും വളപട്ടണം പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആസ്പത്രിയിലെത്തിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്