മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞത്തിന്റെ മയ്യിൽ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞത്തിന്റെ മയ്യിൽ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ യജ്ഞത്തിന്റെ മയ്യിൽ ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. തളിപ്പറമ്പ് മണ്ഡലം വിദ്യാഭ്യാസ സമിതി കൺവീനർ കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം വി ഓമന , രേഷ്മ കെ പി എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം കോർഡിനേറ്റർ പി പി ദിനേശൻ പദ്ധതി വിശദീകരണം നടത്തി. മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി അനിത സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ചുവടെ പറയുന്നവരെ തെരെഞ്ഞെടുത്തു.
ചെയർമാൻ - എം വി അജിത
കൺവീനർ - എൻ കെ രാജൻ
കോ ഓർഡിനേറ്റർ - കെ പി രാധാകൃഷ്ണൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്