മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ശുചീകരണ പ്രവർത്തനം നടത്തി മാണിയൂർ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്

ശുചീകരണ പ്രവർത്തനം നടത്തി മാണിയൂർ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്

"വലിച്ചെറിയൽ മുക്ത പഞ്ചായത്ത് "സമ്പൂർണ്ണ ശുചിത്വ ഹർത്താലിൻ്റെ ഭാഗമായി തണ്ടപ്പുറം പതിനൊന്നാം വാർഡിൽ തരിയേരി ടൗൺ മുതൽ കാർഗിൽ മാണിയൂർ സൂപ്പർമാർക്കറ്റ് വരെ ശുചീകരണ പ്രവർത്തനം നടത്തി. ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കുതിരയോടൻ രാജൻ, ഇരിക്കൂർ ബ്ലോക്ക് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവർത്തകരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്