എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് പരമാവധി 30 ആയി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഈ വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരമാവധി 30 മാർക്ക് ഗ്രേസ് മാർക്ക് നൽകും. 2022-23 അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പരിഷ്ക്കരിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം നടന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് പരമാവധി 30 മാർക്ക് ആയി നിജപ്പെടുത്തി. 2022-23 അധ്യയന വർഷം മുതൽ താഴെപ്പറയും പ്രകാരം ഗ്രേസ്മാർക്ക് നൽകും. പൊതുവിദ്യാഭ്യാസ വകുപ്പു നടത്തുന്നതോ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസ്സോസ്സിയേഷനുകൾ നടത്തുന്ന അക്വാറ്റിക്സ്, അത്ലറ്റിക്സ് എന്നീ മത്സരങ്ങളിലും, ഗെയിംസ് ഇനങ്ങൾക്കും 4 സ്ഥാനം വരെ നേടുന്നവർക്ക് 7 മാർക്ക് വീതം ലഭിക്കുന്നതാണ്. 8-ാം ക്ലാസ്സിലോ, ക്ലാസ്സിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവത്തിലോ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിനു പരിഗണിക്കണമെങ്കിൽ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരിക്കണമെന്നില്ല.

പകരം റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ ‘എ’ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്. 8ാം ക്ലാസിലും 9-ാം ക്ലാസിലും പഠിക്കുമ്പോൾ സ്പോർട്ട്സിന് ലഭിച്ച സംസ്ഥാന മെറിറ്റ്/ദേശീയ മെറിറ്റ്/പാർട്ടിസിപ്പേഷൻ, അന്തർദേശീയ മെറിറ്റ്/പാർട്ടിസിപ്പേഷൻ എന്നീ സർട്ടിഫിക്കറ്റുകൾക്ക് 10-ാം ക്ലാസിലെ പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് താഴെ പറയുന്ന മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു:

a) 8 ാം ക്ലാസിലെ സർട്ടിഫിക്കറ്റ് വച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നത് എങ്കിൽ ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുമ്പോൾ കുറഞ്ഞ 45 മത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് അംഗീകൃത അവ ഹാജരാക്കേണ്ടതാണ്.

ഒൻപതാം ക്ലാസിലെ സർട്ടിഫിക്കറ്റ് വച്ചാണ് ഗ്രേസ് മാർക്കിനായി അപേക്ഷിക്കുന്നതെങ്കിൽ 10-ാം ക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് (അംഗീകൃത) അതോടൊപ്പം ഹാജരാക്കേണ്ടതാണ്. ഗ്രേസ് മാർക്ക്, കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും അധികമായി ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക് നൽകുന്നതല്ല. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക്

മാത്രമേ നൽകുകയുള്ളൂ. ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഗ്രേസ് മാർക്ക് ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്