തളിപ്പറമ്പിൽ ഫാനില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചു, മുറിയിലെ ഉപകരണങ്ങല്‍ കത്തിനശിച്ചു

തളിപ്പറമ്പ്: ഫാനില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചു, മുറിയിലെ ഉപകരണങ്ങല്‍ കത്തിനശിച്ചു.
ആലക്കോട് വെള്ളാട്ടെ പൊടിക്കല്‍ വീട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം.
തീപടര്‍ന്ന് സോഫയും എ.സിയുമൊക്കെ കത്തിനശിച്ചു.
തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്.
ചുമരില്‍ ഘടിപ്പിച്ച ഫാനില്‍ നിന്ന് തീ പടര്‍ന്നതായാണ് പ്രാഥമിക സൂചന. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്