മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും എവർ ഷൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര നടത്തി

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും എവർ ഷൈൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര നടത്തി

പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെയും എവർ ഷൈൻ ആർട്സ് & സ്പോർട്സ്  ക്ലബ്ബിന്റെയും സംയുക്ത വാർഷികാഘോഷത്തിന്റെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര നടത്തി. ഘോഷയാത്ര വായനശാല പരിസരത്ത് വെച്ച്  മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് ആളുകൾ ഘോഷയാത്രയിൽ  പങ്കെടുത്തു.

ഘോഷയാത്രയിൽ വാദ്യവേളത്തിന്റെ അകമ്പടിയോടുകൂടി കേരളീയ  വേഷത്തിൽ മുത്തുക്കുടയേന്തി വനിതകളും,കുട്ടികളും അണിനിരന്നു. വാർഷികാഘോഷം ഏപ്രിൽ  16ന് 6 മണിക്ക് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീ പി കെ വിജയന്റെ അധ്യക്ഷതയിൽ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് കുട്ടികൾ അവതരിപ്പിക്കുന്ന നനൃത്ത നൃത്യങ്ങളും, സാംസ്കാരിക സമ്മേളനവും 9 മണിക്ക് ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്