ഭാരതി സാംസ്കാരിക സമിതിയുടെ നൃത്ത പരിശീലന ക്ലാസിന് തുടക്കം

നാറാത്ത്: ഭാരതി സാംസ്കാരിക സമിതി ആരംഭിച്ച നൃത്ത പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം പ്രശസ്ത നർത്തകി തീർഥ ബിപിൻ നിർവഹിച്ചു. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി വി രവീന്ദ്രൻ, പി ഉത്തമൻ, സി വി പ്രശാന്തൻ, രജിത്ത് പാട്ടയം, കെ എൻ രമേശൻ, ബിന്ദു സജീവൻ, എം വി ലോഹിതാക്ഷൻ, രമ്യ സുകേഷ് എന്നിവർ പങ്കെടുത്തു.
ഭാരതി സാംസ്കാരിക സമിതിയുടെ നാൽപ്പതാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. വിദ്യാപീഠം പൂർവ്വ വിദ്യാർഥി സംഗമം ഏപ്രിൽ 30ന് നടക്കും. മെയ് അവസാന വാരം ആദ്ധ്യാത്മിക തീർഥയാത്ര, വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ, കോച്ചിംഗ് ക്ലാസ് എന്നിവയും സംഘടിപ്പിക്കും
നാറാത്ത് ഭാരതി സാംസ്കാരിക സമിതി ആരംഭിച്ച നൃത്ത പരിശീല ക്ലാസ് തീർഥ ബിപിൻ ഉദ്ഘാടനം ചെയ്യുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്