കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി കമ്പിലെ യുവാക്കൾ മാതൃകയായി

മയ്യിൽ: കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെ നൽകി കമ്പിൽ പാട്ടയത്തെ യുവാക്കൾ മാതൃകയായി. കഴിഞ്ഞ ദിവസമാണ് കയരളം മൊട്ടയിലെ ആസിഫിൻ്റെ ഭാര്യയുടെ അഞ്ചര പവൻ്റെ സ്വർണ്ണാഭരണം കമ്പിൽ ടൗണിൽ നഷ്ടപ്പെട്ടത്.

ജബ്ബാർ കെ വി, ഫൈസൽ എം, സമീർ കെ വി, ഹനീഫ, മുനീർ, സയിദ്  എന്നിവർക്ക് ആണ് സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്. മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണാഭരണം ഉടമക്ക് കൈമാറി. സബ്ബ് ഇൻസ്പെക്ടർ സുരേഷ് ബാബു, എ എസ് ഐ അഷ്കർ എന്നിവർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്