എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിട്ടും പതറാത്ത നിലപാട് സ്വീകരിക്കുന്ന രാഹുൽ ഗാന്ധി ജനാധിപത്യ വിശ്വാസികൾക്ക്‌ ഒന്നടങ്കം കരുത്ത്‌ പകരുകയാണെന്ന് കെപിസിസി പ്രസിഡൻ്റ്


കണ്ണൂർ: എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിട്ടും പതറാത്ത നിലപാട് സ്വീകരിക്കുന്ന രാഹുൽ ഗാന്ധി ജനാധിപത്യ വിശ്വാസികൾക്ക്‌ ഒന്നടങ്കം കരുത്ത്‌ പകരുകയാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി നടത്തുന്ന വയനാട് സന്ദർശനത്തിൻ്റെ ഭാഗമായി ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യങ്ങളെ ഭയന്നാണ്  എം.പി സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധിയെ ബിജെപി സർക്കാർ അയോഗ്യനാക്കിയതെന്ന് കെ.സുധാകരൻ പറഞ്ഞു. രാഹുലിനെതിരായ നടപടി പ്രതിപക്ഷത്തെ നിശബ്ദമാക്കാനുളള മോദി സർക്കാരിന്റെ ശ്രമമാണ്.    എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും പോരാട്ടം ശക്തമായി തുടരുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളും നിലപാടുകളും പ്രതീക്ഷാനിർഭരമാണെന്നും കെ.സുധാകരൻ പറഞ്ഞു. ഏപ്രിൽ 11 ന് 2 മണിക്ക് കൽപറ്റ എസ് കെ എം ഹൈ സ്കൂൾ ഗ്രൗണ്ടിൽ  രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി  വിജയിപ്പിക്കാൻ യോഗം തിരുമാനിച്ചു. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ , കെ സി മുഹമ്മെദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ, കെ പ്രമോദ്, അമൃത രാമകൃഷ്ണൻ, റിജിൽ മാകുറ്റി, കെ പി സാജു, വി പി അബ്ദുൽ റഷീദ്, അഡ്വ.റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ, പി മാധവൻ മാസ്റ്റർ, സി ടി സജിത്ത്, എം പി വേലായുധൻ, ബൈജു വർഗീസ്, പി മുഹമ്മദ് ഷമ്മാസ്, സി ടി ഗിരിജ, ബിജു ഉമ്മർ, കൂക്കിരി രാഗേഷ്, ഹരിദാസ് മൊകേരി, കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി, ടി കെ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്