കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക - കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ

കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്നും പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപെട്ടു.
കണ്ണൂർ KWA ക്യാമ്പ് ഷെഡിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കൃഷ്ണൻ കുട്ടി നായർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ്ങ് സിക്രട്ടറി എ.രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തി. എം.രവീന്ദ്രൻ ,കെ. മഹേഷ് ബാബു,  കെ. രഘു പി.കെ അശോകൻ പ്രസംഗിച്ചു.
എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രൻ സ്വാഗതവും ജയന്തൻ ഉണ്ണിക്കൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പി.സുരേന്ദ്രൻ ( പ്രസിഡന്റ്)
പി.കെ അശോകൻ
എം.രവീന്ദ്രൻ ( വൈസ് പ്രസിഡന്റ്)
എം.ശ്രീധരൻ (സെക്രട്ടറി)
കെ. മഹേഷ് ബാബു
ജയന്തൻ ഉണ്ണിക്കൻ (ജോ: സിക്രട്ടറിമാർ )
കെ.രഘു (ട്രഷറർ)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്