Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി മ്യൂസിയം കെട്ടിടവും നവീകരിച്ച കുളവും നാളെ നാടിന് സമർപ്പിക്കും

പഴശ്ശി മ്യൂസിയം കെട്ടിടവും നവീകരിച്ച കുളവും നാളെ നാടിന് സമർപ്പിക്കും

മുഴക്കുന്ന്: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പഴശ്ശി മ്യൂസിയത്തിനായി നിർമിച്ച കെട്ടിടവും നവീകരിച്ച കുളവും എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ടൂറിസം വകുപ്പാണ് അഞ്ച് കോടി രൂപ ചിലവിൽ പഴശ്ശി മ്യൂസിയം നിർമിക്കുന്നത്. ഇതിൽ 3.67 കോടി രൂപ ചെലവിലാണ് മ്യൂസിയം കെട്ടിടവും കുളവും നിർമിച്ചത്‌. മ്യൂസിയത്തിലേക്ക് ഉള്ള ചരിത്ര ശേഷിപ്പുകൾ കേരള മ്യൂസിയം വകുപ്പ് സ്ഥാപിക്കും. 

വീരകേരളവർമ പഴശ്ശിരാജയുടെ കുലക്ഷേത്രമെന്ന നിലയിലും കഥകളിയുടെ ഉത്ഭവ സ്ഥാനം എന്ന നിലയിലും ചരിത്ര പ്രധാന്യമുള്ള ക്ഷേത്രമാണിത്‌. പഴശ്ശി രാജാവുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകൾ മ്യൂസിയത്തിൽ സ്ഥാപിക്കും. തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽ പെടുത്തിയാണ്‌ പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടം നിർമിച്ചത്‌.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്