Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാൽനട പ്രചരണ ജാഥ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കാൽനട പ്രചരണ ജാഥ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


സി.പി.ഐ.(എം) നേതൃത്വത്തിൽ പഞ്ചായത്ത്തല കാൽനട പ്രചരണ ജാഥ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി പി ഐ എം കൊളച്ചേരി ലോക്കൽ സെക്രട്ടറി ചുമതല വഹിക്കുന്ന ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എം.ദാമോദരന് ടി.കെ ഗോവിന്ദൻ മാസ്റ്റർ പതാക കൈമാറി. ഏരിയാ കമ്മിറ്റി മെമ്പർമാരായ കെ.വി പവിത്രൻ, പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു. ചേലേരി ലോക്കൽ സെക്രട്ടറി കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.
കാൽനാജാഥ 2 ന് രാവിലെ 9 മണിക്ക് വൈദ്യർ കണ്ടിയിൽ നിന്ന് ആരംഭിച്ച്  വൈകുന്നേരം 6 മണിക്ക് കരിങ്കൽ കുഴിയിൽ സമാപിക്കും. വൈകുന്നേരം നടക്കുന്ന സമാപന പൊതുയോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ചന്ദ്രൻ ,കെ.സി ഹരികൃഷ്ണൻ മാസ്റ്റർ പ്രസംഗിക്കും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്