ഉത്സവാന്തരീക്ഷത്തിൽ നീർക്കടവ് മത്സ്യഗ്രാമം

ഗവ: ഫിഷറീസ് എൽ.പി സ്കൂൾ അഴീക്കോട് പുതുതായി നിർമ്മിച്ച രണ്ടു നിലകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

ലോകോത്തര നിലവാരത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പൊതു വിദ്യാലയങ്ങൾക്കൊപ്പം അഴീക്കോട് മണ്ഡലത്തിലെ നീർക്കടവ് ഗവ:ഫിഷറീസ് എൽ.പി സ്കൂൾ വളർച്ചയുടെ പുതു ചുവടിലേക്ക് എത്തിയിരിക്കയാണ്. 100 വർഷത്തിലധികം പഴക്കമുള്ള ഫിഷറീസ് എൽ.പി സ്കൂളിൽ ആദ്യമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിക്കുന്നത്.

രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് 65.32 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

Kv Sumesh MLA ✨

#emerging_azhikode

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്