കണ്ണൂരിൽ സനാതന ധർമ്മ പ്രചാരണത്തിന് ശ്രീ ശങ്കരന്റെ പേരിൽ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം

കണ്ണൂർ : കണ്ണൂരിൽ സനാതന ധർമ്മ പ്രചാരണത്തിന് ശ്രീ ശങ്കരന്റെ പേരിൽ പഠന ഗവേഷണ കേന്ദ്രം. ശ്രീ ശങ്കരാ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ സ്വാമി അമൃത കൃപാനന്ദപുരി പ്രകാശനം ചെയ്തു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീ ശങ്കരാചാര്യ സ്വാമികൾ. ഭാരതം കണ്ടിട്ടുള്ള മഹാനായ ദാർശനികന്മാരിൽ പ്രമുഖ സ്ഥാനീയനായ ആദിശങ്കരന്റെ പേരിൽ കണ്ണൂർ ആസ്ഥാനമായി ഒരു ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം തുടങ്ങുകയാണ്. സനാതന ധർമ്മത്തെ അടിസ്ഥാനമാക്കി ആർഷഭാരത സംസ്കാരവും മൂല്യങ്ങളും ദർശനങ്ങളും പുതുതലമുറയെ പഠിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമെടുന്നു. കേരളം ഭാരതത്തിന് നൽകിയ ആത്മീയ ജ്യോതിസ്സായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പേരിൽ ഒരു പ്രത്യേക ചെയറും ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും. ഭഗവത്ഗീത ക്ലാസുകൾ, യോഗ പരിശീലനം, ജ്യോതിഷ പഠനം, വിവിധ കോഴ്സുകൾ, ശാസ്ത്രീയ സംഗീതം- നൃത്തം എന്നിവയിൽ പരിശീലനം, ക്ലാസുകൾ, സെമിനാറുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഗവേഷണ കേന്ദ്രം വിഭാവനം ചെയ്യുന്നത്.
ശ്രീ ശങ്കരാ ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി പ്രകാശനം ചെയ്തു. കോർപ്പറേഷൻ മുൻ കൗൺസിലർ ടി കെ വസന്ത ലോഗോ ഏറ്റുവാങ്ങി. പൂജനീയ സ്വാമിജി ദീപപ്രോജ്വലനം നടത്തി. രാമാ ജി നമ്പ്യാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ആധ്യാത്മിക ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത ആർട്ടിസ്റ്റ് ശശികലയെ ചടങ്ങിൽ ആദരിച്ചു.കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ കെ വി മുരളി മോഹനൻ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുകുമാരൻ പെരിയച്ചൂർ,കണ്ണൂർ മഹാത്മന്ദിരം പ്രസിഡന്റ് ഇ വി ജി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. തളാപ്പ് ഭക്തിസംവർദ്ധിനി യോഗത്തിന്റെ എം കെ രാമകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ കെ എൻ രാധാകൃഷ്ണൻ മാസ്റ്ററെയും തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡി വിനയചന്ദ്രൻ സ്മാരക പുരസ്കാരം നേടിയ മധു നമ്പ്യാർ മാതമംഗലത്തെയും ചടങ്ങിൽ ആദരിച്ചു. മധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ സ്വാഗതവും ട്രഷറർ ഡോ. എം വി മുകുന്ദൻ നന്ദിയും പറഞ്ഞു.ഡയറക്ടർമാരായ അഡ്വ. കെ വി ശശിധരൻ നമ്പ്യാർ, ഇ ബാബു, എ വി ശ്രീനിവാസൻ നമ്പ്യാർ, ഇ പി രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീ ശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ സ്വാമി അമൃത കൃപാനന്ദപുരി പ്രകാശനം ചെയ്യുന്നു


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്