Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

ദില്ലി : രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ദ്ധന തുടരുന്നു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

606 ആണ് ദില്ലിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്ക് നിര്‍ബന്ധമാക്കി. കൊവിഡ് ആശങ്ക ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആകും എന്നാണ് സൂചന.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്