തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വയോജനവേദി സംഘടിപ്പിക്കുന്ന ജീവിതശൈലീരോഗ ബോധവൽക്കരണവും സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും നാളെ (ഞായറാഴ്ച) വൈകുന്നേരം 6 മണിക്ക് നടക്കും. ഡോ. എസ് പി ജുനൈദ് ക്ലാസ് നയിക്കും. മയ്യിൽ സ്മിത ഹെൽത്ത് കെയർ ലൈബ്രറിക്ക് നൽകുന്ന പ്രഷർ, ഷുഗർ നിർണയ ഉപകരണങ്ങൾ സി എച്ച് ആനന്ദിൽ നിന്ന് ചടങ്ങിൽ ഏറ്റുവാങ്ങും.
ചിട്ടയായ ജീവിതശൈലിയാണ് പ്രമേഹവും അമിത രക്തസമ്മർദ്ദവും അധിക കൊളസ്ട്രോളും അകറ്റി നിർത്താനുള്ള പ്രധാന മാർഗം. ഇവയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിലും ജീവിതശൈലി നിർണായകമാണ്. അൽപം മാറി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണ്ടിവരുമെന്ന് ഉറപ്പ്. പക്ഷേ, അത് നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കും.
ലൈബ്രറി എന്നത് പൊതുജന സേവനകേന്ദ്രങ്ങളായി മാറുന്നതിൻ്റെ മറ്റൊരു ഇടപെടലാണിത്. കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിക്കാൻ ഏറ്റവും അരികെ സൗകര്യമൊരുക്കുകയാണ് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം.
Post a Comment