ഇ എം എസ് മന്ദിരം വായനശാല ആൻറ് ഗ്രന്ഥാലയ , കാവുന്താഴ കെട്ടിടോദ്ഘാടനം 2023 ഏപ്രിൽ 10ന് തിങ്കളാഴ്ച

കൂടാളി - ഇ.എം.എസ് മന്ദിരം വായനശാല ആൻ്റ് ഗ്രന്ഥാലയം, കാവുന്താഴ കൂടാളി കെട്ടിടോദ്ഘാടനം 2023 ഏപ്രിൽ 10 തിങ്കളാഴ്ച വൈകു: 6 മണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ബഹു.വി.ശിവൻകുട്ടി നിർവ്വഹിക്കും. എൻ.വി.ചന്ദ്രബാബു അദ്ധ്യക്ഷ്യം വഹിക്കും. വായനശാല ആൻ്റ് ഗ്രന്ഥാലയം ബഹു.വി.ശിവദാസൻ MP ഉൽഘാടനം ചെയ്യും. ബ്രാഞ്ച് ഓഫീസ് CPI(M) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉൽഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ നിർവ്വഹിക്കും.ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസ അറിയിച്ച് സംസാരിക്കും. തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികളും ഫ്ലവേർസ് ടോപ്പ് സിംഗർ ഫെയിം തേജസ്സ് ശ്രീകാന്ത് നയിക്കുന്ന അമ്മ ഓർക്കസ്ട്ര പയ്യന്നൂരിൻ്റെ സൂപ്പർഹിറ്റ് ഗാനമേള അരങ്ങേറും പരിപാടിയിലേക്ക് മുഴുവനാളുകളേയും ക്ഷണിക്കുന്നു.
                   സംഘാടക സമിതി
         കൺവീനർ/ചെയർമാൻ


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്