കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ചട്ടുകപ്പാറ- ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് നമ്പർ അനുവദിക്കുക, മുഴുവൻ തൊഴിലാളികൾക്കും പഞ്ചായത്ത് ഐഡി കാർഡ് നൽകുക, ഗ്രാമ പഞ്ചായത്തിലെ തകർന്ന റോഡുകൾ ഉടൻ റിപ്പേർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ലേബർ യൂനിയൻ (CITU) ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ കെ.ബഷീർ ഉൽഘാടനം ചെയ്തു. ഏറിയ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. CITU മയ്യിൽ ഏറിയ ജോ: സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.പ്രദീപൻ എന്നിവർ സംസാരിച്ചു.കെ.പ്രകാശൻ സ്വാഗതം പറഞ്ഞു. സി. കുഞ്ഞിക്കണ്ണൻ നന്ദി രേഖപ്പെടുത്തി.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്