Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇലക്‌ട്രിക് ബൈക്ക് നിർമിച്ച് വിമൽജ്യോതി വിദ്യാർഥികൾ

ഇലക്‌ട്രിക് ബൈക്ക് നിർമിച്ച് വിമൽജ്യോതി വിദ്യാർഥികൾ

ശ്രീകണ്ഠപുരം : ചെമ്പേരി വിമൽജ്യോതിയിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ ഇലക്ട്രിക് ബൈക്ക് നിർമിച്ചു. ഇമ്പീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേഴ്സ് ഇന്ത്യയും ഹീറോ ഇലക്ട്രിക്കും ചേർന്ന് നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണിത്.

അവസാനവർഷ വിദ്യാർഥികളായ ജോയൽ മാത്യു, ശ്രീരാജ്, അബിൻ, അഭിനവ് അഫ്ലാഹ്, അജിത്, അജിനാസ്, അജുൽ, അലൻ, ആൽബിൻ, അംലാക്, ആൻഡ്രിൻ, ബെൻഡിക്ട്, അശ്വിൻ, ജോമി, മിലൻ, സഞ്ചൽ, വിജയ്, വിഷ്ണു, വിനായക് എന്നിവർ ചേർന്നാണ് ബൈക്ക് നിർമിച്ചത്.   അധ്യാപകരായ നിയാസ്, റോബിൻ എന്നിവർ വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

ഏകദേശം ഒന്നരലക്ഷം രൂപ ചെലവിലാണ് ബൈക്ക് നിർമിച്ചത്. വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ ചെലവിൽ ഈ ബൈക്ക് ഉണ്ടാക്കാനാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

കോളേജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫിനാൻസ് മാനേജർ ഫാ. ലാസർ വരമ്പകത്ത്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി രാജു കുര്യാക്കോസ് എന്നിവരും എല്ലാ സഹകരണവുമായി കുട്ടികൾക്കൊപ്പമുണ്ടായിരുന്നു

 ഏപ്രിൽ 14 മുതൽ ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്