മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം "പച്ച ഇക്കരെ തന്നെ "എന്ന പുതിയ നോവലിന്റെ ചർച്ച സംഘടിപ്പിച്ചു

മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഡോ.സി രവീന്ദ്രൻ നമ്പ്യാരുടെ "പച്ച ഇക്കരെ തന്നെ "എന്ന പുതിയ നോവലിന്റെ ചർച്ച സംഘടിപ്പിച്ചു. വി.ആർ പ്രീത ടീച്ചർ പുസ്തക അവതരണം നടത്തി. സാമൂഹിക, ലിംഗപരമായ അസമത്വം ചർച്ച ചെയ്യേണ്ട വിഷയമായി ഈ നോവലിലെങ്ങുമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാധാകൃഷ്ണൻ പട്ടാനൂർ, വി.പി ബാബുരാജ്, പി.കെ നാരായണൻ, കെ.പി വിജയ ലഷ്മി, കെ.കെ രാമചന്ദ്രൻ നമ്പ്യാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.ദിലീപ് കുമാർ സ്വാഗതവും, പി.കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്