തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; നാല് പേര്‍ക്ക് പരിക്ക്‌

കൂത്തുപറമ്പ്: തൊഴിലുറപ്പ് ജോലി ചെയ്യുന്നവർക്ക് ഇടയിലേക്ക് കാട്ടുപന്നി ഓടിയെത്തി. പന്നിയുടെ കുത്തേറ്റും ഓടി മാറുന്നതിനിടെ വീണും നാല് പേർക്ക് പരിക്കേറ്റു. സി ലക്ഷ്മി (67), രജനി പൈങ്കുറ്റി (55), എം.കെ. ലളിത (59), സി.വി. പദ്‌മിനി (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആസ്പത്രിയിലും ചികിത്സ തേടി. ആമ്പിലാട് നെയ്ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരക്ക് സമീപം വയലിൽ തോട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഇവർക്ക് നേരേ പാഞ്ഞടുക്കുക ആയിരുന്നു. നാൽപ്പതോളം പേർ ജോലി ചെയ്യുന്നതിന് ഇടയിലേക്കാണ് പന്നി പാഞ്ഞടുത്തത്. പ്രദേശത്ത് കൃഷി സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. എന്നാൽ ആളുകൾക്ക് നേരേ ആക്രമണം ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്