മുരളീധരനും ഗീതയ്ക്കും സ്വപ്നം യാഥാർത്ഥ്യമായി; 'ഡ്രീംസി'ന്റെ താക്കോൽ കൈമാറി

കൊളച്ചേരി :- പാതിയിലായ ചുമരുകൾക്കുള്ളിൽ തളർന്നുപോയ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സുമനസ്സുകൾ യാഥാർഥ്യമാക്കി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ടി.വി.മുരളീധരനും എം.ഗീതയും കുടുംബത്തിനുമാണ് സ്വപ്നവീട് യാഥാർഥ്യമായത്. കണ്ണൂർ റൂറൽ എസ്.പി. എം. ഹേമലത ‘ഡ്രീംസി'ന്റെ താക്കോൽ കൈമാറി. മയ്യിൽ സബ് ഇൻസ്പെക്ടർ സുരേഷ്, മനേഷ് അഴീക്കോട് ഷിനോജ് , കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ കണ്ണപുരം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് തളിയിൽ സ്വാഗതം പറഞ്ഞു. അശോകൻ മഠപ്പുര നന്ദി പറഞ്ഞു
 രാജേഷ് തളിയിൽ, സജീവൻ ആലക്കാടൻ , പ്രവാസിയായ സന്തോഷ് കാന്തലോട്ട് തുടങ്ങിയവരാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ മയിൽ ഏരിയ കമ്മിറ്റി, കേരള ഫ്ലോറിൻ ടൈൽസ് യൂണിയൻ ജില്ലാ കമ്മിറ്റി, കോൺട്രാക്ടർ നൗഫൽ പാപ്പിനിശ്ശേരി, ബ്രിൻജാസ്സ് കൊളച്ചേരിപറമ്പ് തുടങ്ങിയവർ നിർമ്മാണ സഹായം നൽകി.
മുരളീധരനും മകനുമുണ്ടായ ഹൃദയസംബന്ധമായ അസുഖങ്ങളാണ് ജീവിതം കീഴ്‌മേൽ മറിച്ചത്. ഉള്ളതെല്ലാം പെറുക്കിവിറ്റ് ചികിത്സ നടത്തിയതോടെ നിത്യ ജീവിതം പോലും ദുസ്സഹമായി. ഇവരെക്കുറിച്ച് പഞ്ചായത്ത് ജലസമൃദ്ധി കോ ഓർഡിനേറ്റർ രജിത കണ്ണപുരം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എ.രാജേഷ് തളിയിൽ, ആലക്കാടൻ സജീവൻ എന്നിവരെ അറിയിച്ചു. തുടർന്ന് പ്രവാസിയായ സന്തോഷ് കാന്തലോട്ടിന്റെ സഹകരണത്തോടെ വീട് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്